അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിനെ പോലെ ബി.ജെ.പിക്കുമുണ്ട്; ഗുലാം നബി ആസാദ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിനെ പോലെ ബി.ജെ.പിക്കുമുണ്ട്; ഗുലാം നബി ആസാദ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിനെ പോലെ ബി.ജെ.പിക്കുമുണ്ട്. ന്യൂട്ടന്‍റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഇന്നലെയാണ് രംഗത്തെത്തിയത്. രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചനടത്തി സമാധാനം പുനസ്ഥാപിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.


LATEST NEWS