ബ്രാ​ഹ്മ​ണ​ര്‍ ജന്മം​കൊ​ണ്ടു​ത​ന്നെ ശ്രേഷ്ഠ​രെ​ന്ന്‍ ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രാ​ഹ്മ​ണ​ര്‍ ജന്മം​കൊ​ണ്ടു​ത​ന്നെ ശ്രേഷ്ഠ​രെ​ന്ന്‍ ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള

കോ​ട്ട: ബ്രാ​ഹ്മ​ണ​ര്‍ ജന്മം​കൊ​ണ്ടു​ത​ന്നെ ശ്രേഷ്ഠ​രെ​ന്ന്‍ ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള. മ​റ്റു സ​മു​ദാ​യ​ങ്ങ​ള്‍​ക്കു വ​ഴി കാ​ട്ടു​ന്ന​തി​ല്‍ ബ്രാ​ഹ്മ​ണ സ​മു​ദാ​യം എ​പ്പോ​ഴും മി​ക​വു പ്ര​ക​ടി​പ്പി​ക്കു​ന്നു. ഈ ​രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കും അ​വ​ര്‍ വ​ഹി​ചിട്ടുണ്ടെന്ന് ബിര്‍ള പറഞ്ഞു. 
ഞാ​യ​റാ​ഴ്ച രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ല്‍ ന​ട​ന്ന അ​ഖി​ല ബ്രാ​ഹ്മ​ണ മ​ഹാ​സ​ഭാ ച​ട​ങ്ങി​ലാ​യി​രു​ന്നു ബി​ര്‍​ള​യു​ടെ പരാമര്‍ശം.

സ​മൂ​ഹ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​വും മൂ​ല്യ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന​തി​ന് എ​പ്പോ​ഴും ബ്ര​ഹ്മ​ണ​ര്‍ മു​ഖ്യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്നും ഏ​തെ​ങ്കി​ലു​മൊ​രു ഗ്രാ​മ​ത്തി​ല്‍ ബ്രാ​ഹ്മ​ണ​ര്‍ വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ഉ​ന്ന​ത സ്ഥാ​നം ല​ഭി​ക്കു​ന്നു. അ​വ​രു​ടെ അ​ര്‍​പ്പ​ണ ബോ​ധ​വും സേ​വ​ന മ​നോ​ഭാ​വ​വു​മാ​ണ് ഇ​തി​നു കാ​ര​ണം. ബാ​ഹ്മ​ണ​ര്‍ ജന്മ​നാ​ല്‍ ഉ​യ​ര്‍​ന്ന മൂ​ല്യ​മു​ള്ള​വ​രാ​ണെ​ന്നും ബിര്‍ള പ​റ​ഞ്ഞു.