നിര്‍മ്മാണം നടന്നിരുന്ന മേല്‍പ്പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിര്‍മ്മാണം നടന്നിരുന്ന മേല്‍പ്പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്ക്

ലക്നൗ: നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണു ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. യു.പിയിലെ ബസ്തി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പാലത്തെ താങ്ങി നിര്‍ത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ തകര്‍ന്ന് വീണതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ വാരണാസിയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന് വീണ് നിരവധിപേര്‍ മരിച്ചിരുന്നു.


LATEST NEWS