കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​; ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യി​ലെ ബി​എ​സ്പി മ​ന്ത്രി രാ​ജി​വ​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​; ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യി​ലെ ബി​എ​സ്പി മ​ന്ത്രി രാ​ജി​വ​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യി​ലെ ബി​എ​സ്പി മ​ന്ത്രി എ​ന്‍. മ​ഹേ​ഷ് രാ​ജി​വ​ച്ചു. കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ര്‍​ന്നാ​ണ് രാ​ജി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. 

മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്നു മാ​യാ​വ​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഹേ​ഷി​ന്‍റെ രാ​ജി. എ​ച്ച്‌ ​ഡി കു​മാ​ര​സ്വാ​മി മ​ന്ത്രി​സ​ഭ​യി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്നു മ​ഹേ​ഷ്. 

എന്നാല്‍ മന്ത്രിസഭയില്‍ നിന്നും രാജിവച്ചെങ്കിലും സര്‍ക്കാരിനെ പുറത്ത് നിന്നും പിന്തുണയ്‌ക്കുമെന്ന് മഹേഷ് അറിയിച്ചു. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി. ഇക്കാര്യത്തില്‍ മായാവതിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. തന്റെ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മന്ത്രിപദം രാജിവച്ചെങ്കിലും എം.എല്‍.എയായി താന്‍ തുടരും. മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമിക്കും സര്‍ക്കാരിനും താന്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹേഷിന്റെ രാജി വിഷയത്തില്‍ ഇതുവരെ ബി.എസ്.പി പ്രതികരിച്ചിട്ടില്ല.

പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവായ മായാവതി കഴിഞ്ഞ ദിവസമാണ് തന്റെ പാര്‍ട്ടി മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്.