ബിഎസ്പി മുന്‍ രാജ്യസഭാ എംപി ബിജെപിയില്‍ ചേര്‍ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഎസ്പി മുന്‍ രാജ്യസഭാ എംപി ബിജെപിയില്‍ ചേര്‍ന്നു

ല്കനോ : ബിഎസ്പി മുന്‍ രാജ്യസഭാ എംപി നരേന്ദ്ര കശ്യപ് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ പ്രചോദിതനായാണ് തീരുമാനമെന്ന് കശ്യപ് പറഞ്ഞു. കഴിഞ്ഞവര്‍ഷം മരുമകളുടെ മരണവുമായി ബന്ധപ്പെട്ടു കശ്യപ് അറസ്റ്റിലായിരുന്നു. പിന്നാലെ ബിഎസ്പി കശ്യപിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു. എന്നാല്‍ കശ്യപിന്റെ സാന്നിധ്യം ഗാസിയാബാദില്‍ കൂടുതല്‍ വോട്ടുകള്‍ നേടി തരുമെന്ന പ്രതീക്ഷയിലാണ് ബിജെപി.


LATEST NEWS