ബുലന്ദ്ശഹറില്‍ ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിലെ മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബുലന്ദ്ശഹറില്‍ ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിലെ മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കലാപത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റിലായി. ബജ്രംഗ് ദള്‍ നേതാവാണ് അറസ്റ്റിലായ യോഗേഷ് രാജ്. 

ഗോവധവുമായി ബന്ധപ്പെട്ട് പെട്ടെന്നുടലെടുത്ത കലാപത്തിനിടയിലാണ് ബുലന്ദ്ശഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. കാറിനുള്ളില്‍ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നു ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ആക്രമണത്തിന് ആസൂത്രണം ചെയ്തതിനും ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയതിനുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുന്നതിലിടയ്ക്ക് കലാപവുമായോ ഇന്‍സ്‌പെക്ടറുയെ മരണവുമായോ തനുക്കു ബന്ധമില്ലെന്നു പറഞ്ഞ് ഇയാളുടെ വീഡിയോ പുറത്തു വന്നിരുന്നു.
 


LATEST NEWS