ബുലന്ദ്ശഹറില്‍ പൊലീസുകാരന്റെയും യുവാവിന്റെയും കൊലയ്ക്കു കാരണമായ സംഭവത്തിന്റെ വീഡിയോ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബുലന്ദ്ശഹറില്‍ പൊലീസുകാരന്റെയും യുവാവിന്റെയും കൊലയ്ക്കു കാരണമായ സംഭവത്തിന്റെ വീഡിയോ പുറത്ത്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബുലന്ദ്ശഹറില്‍ പൊലീസുകാരന്റെയും യുവാവിന്റെയും കൊലയ്ക്കു കാരണമായ സംഭവത്തിന്റെ വീഡിയോ പുറത്ത്. ഇവരെ ആക്രമിക്കുവെന്ന് ആള്‍ക്കൂട്ടം ആക്രോശിക്കുന്നതിന്റെ വീഡിയോയാണു പുറത്തായത്. മൂന്നു മിനിറ്റുള്ള വീഡിയോയില്‍ സുമിത് എന്ന യുവാവിനെതിരെ കല്ലേറിയുന്ന ദൃശ്യങ്ങളും ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ ബോധരഹിതനായി കിടക്കുന്നതും വീഡിയോയിലുണ്ട്. സുബോധ് കുമാറിന്റെ തോക്ക് എടുക്കാനും ആള്‍ക്കൂട്ടം പറയുന്നുണ്ട്.

ആയുധധാരിയായ പൊലീസ് കോണ്‍സ്റ്റബിളില്‍നിന്ന് തോക്കു പിടിച്ചുവാങ്ങാനും മര്‍ദിക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നയാളും ആവശ്യപ്പെടുന്നു. ഇന്‍സ്പെകടര്‍ വീണു കിടക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്.


LATEST NEWS