ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 പേ​ര്‍ മരണപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 പേ​ര്‍ മരണപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 പേ​ര്‍ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ രാം​ന​ഗ​ര്‍-​അ​ല്‍​മോ​ര റോ​ഡി​ല്‍ അ​ല്‍​മോ​ര ജി​ല്ല​യി​ലെ ടോ​ട്ട​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബ​സി​ല്‍ 24 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ല്‍ മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.