പൗരത്വ നിയമഭേദഗതി: പ്രതിഷേധവുമായി സുപ്രീംകോടതി അഭിഭാഷകർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗരത്വ നിയമഭേദഗതി: പ്രതിഷേധവുമായി സുപ്രീംകോടതി അഭിഭാഷകർ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി അഭിഭാഷകരുടെ പ്രതിഷേധം.  സുപ്രീംകോടതിയില്‍നിന്ന് ജന്തര്‍ മന്തറിലേക്ക് അഭിഭാഷകര്‍ മാര്‍ച്ച് നടത്തുകയാണ്. സുപ്രീംകോടതിയിലെ ജൂനിയറും സീനിയറുമായി വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഉത്തർ പ്രദേശിലെ ആക്രമ സംഭവങ്ങളിൽ ജുഡിഷ്യൽ അന്വേഷണവേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നേരത്തെയും പൗരത്വ നിയമഭേദഗതിക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം നടന്നിരുന്നു.