കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പേരും പരിഗണനയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പേരും പരിഗണനയില്‍

ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും പങ്കാളിത്തമെന്ന് സൂചന. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പേരാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്കുള്ള പരിഗണനയിലുള്ളത്.

ഇപ്പോള്‍ സഹമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ കാബിനറ്റ് മന്ത്രിയാകും. സത്യപാല്‍ സിംഗ്, ഗജേന്ദ്ര ഷെഖാവത്ത്, അനന്ത് കുമാര്‍ ഹെഗ്ഡെ, മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ് എന്നിവരും മന്ത്രിമാരാവും. ശിവ് പ്രസാദ് ശുക്ല, ശങ്കര്‍ ഭായ് ബാഗെഡ്, അശ്വനി കുമാര്‍ ചൗബെ എന്നിവര്‍ സഹമന്ത്രിമാരാകും.

അല്‍ഫോണ്‍സ് കണ്ണന്താനം ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. പാര്‍ലമെന്റ് അംഗത്വമില്ലാതെ കേന്ദ്രമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ രാജ്യസഭയിലോ ലോക്സഭയിലോ അംഗത്വം നേടണമെന്നാണ് ചട്ടം.


LATEST NEWS