കാന്‍ഡി ക്രഷ് കളിച്ച് പത്തു വയസ്സുകാരിയ്ക്ക് തലച്ചോര്‍ ശസ്ത്രക്രിയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാന്‍ഡി ക്രഷ് കളിച്ച് പത്തു വയസ്സുകാരിയ്ക്ക് തലച്ചോര്‍ ശസ്ത്രക്രിയ

ചെന്നൈ : ബോധം കെടുത്താതെ പത്തുവയസ്സുകാരിയ്ക്ക് തലച്ചോര്‍ ശസ്ത്രക്രിയ.   എന്നാല്‍ ആ സമയം പത്തുവയസ്സുകാരിയായ നന്ദിനി ഫോണില്‍ കാന്‍ഡി ക്രഷ് ഗെയിം കളിക്കുകയായിരുന്നു. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച നന്ദിനിക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. എന്നാല്‍ ബോധം കൊടുത്തി കുട്ടിയെ ശസ്ത്രക്രിയ ചെയ്യുക സാധ്യമല്ലായിരുന്നു. കാര്യമറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഭയന്നെങ്കിലും കുഞ്ഞുനന്ദിനിക്ക് യാതൊരു ഭയവുണ്ടായില്ല. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കാന്‍ഡി ക്രഷ് കളിച്ച് ശസ്ത്രിക്രിയക്ക് വിധേയമാകാന്‍ കുട്ടി തയ്യാറായിരുന്നു.

ശസ്ത്രക്രിയ നടക്കുമ്പോള്‍ തലച്ചോര്‍ നന്നായി പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ട്. അതുകൊണ്ടാണ് അവള്‍ക്ക് പ്രിയപ്പെട്ട കാന്‍ഡി ക്രഷ് തന്നെ കളിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. കളിയില്‍ മുഴുകിയിരുന്ന കുട്ടി ശസ്ത്രക്രിയ സമയത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനനുസരിച്ച്‌ കൈകാലുകള്‍ ചലിപ്പിച്ചാതായി ഡോക്ടര്‍ പറയുന്നു. കുട്ടിയുടെ നല്ല സഹകരണം മൂലമാണ് ശസ്ത്രക്രിയ പൂര്‍ണ്ണമായും വിജയിച്ചത്.

ശസ്ത്രക്രിയ ചെയ്ത് നീക്കിയില്ലെങ്കില്‍ മസ്തിഷ്‌ക മരണമോ, ഇല്ലെങ്കില്‍ കുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗമോ തകര്‍ന്നു പോകുമായിരുന്നുവെന്ന് ഡോക്ടര്‍ രൂപേഷ് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ സുഖം പ്രാപിക്കുന്ന കുട്ടി അവളുടെ ഇഷ്ട മേഖലയായ നൃത്തം പഠിക്കാന്‍ പോകുമെന്നും അതിനു യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടാകില്ല എന്നും ഡോക്ടര്‍ പറയുന്നു.

LATEST NEWS