ദേശവിരുദ്ധമായ നടപടിയായിരുന്നു ​നോട്ട്​ നിരോധനം; ​സീതാറാം യെച്ചൂരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദേശവിരുദ്ധമായ നടപടിയായിരുന്നു ​നോട്ട്​ നിരോധനം; ​സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ ആര്‍.ബി.ഐ പുറത്ത്​ വിട്ടതിന്​ പിന്നാലെ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമായി പ്രതിപക്ഷം. ദേശവിരുദ്ധമായ നടപടിയാണ്​നോട്ട്​ നിരോധനമെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

നോട്ട്​നിരോധനത്തിന്‍റെ ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ലെന്നും​സമ്പത്​വ്യവസ്ഥയില്‍ പോസിറ്റീവായ മാറ്റമാണ്​നോട്ട് നിരോധനം ഉണ്ടാക്കിയത് എന്ന നിലപാടുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി​രംഗത്തെത്തിയിരുന്നു.തീരുമാനം മൂലം ഡിജിറ്റല്‍ ഇടപാടുകള്‍ കുത്തനെ കൂടിയെന്നും ജെയ്റ്റ്ലി പറഞ്ഞു.

എന്നാല്‍ 99.9 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. നോട്ട്​ നിരോധനം മൂലം നൂറുകണക്കിന്​ആളുകളാണ്​ക്യൂവില്‍ നിന്ന് മരിച്ചത്. നിരോധനം സമ്ബദ്​വ്യവസ്ഥക്ക്​ഷോക്ക്​ ട്രീട്മെന്റയിരുന്നു. ആയിരക്കണക്കിനാളുകള്‍ക്ക്​തീരുമാനം മൂലം തൊഴില്‍ നഷ്ടപ്പെട്ടതായും യെച്ചൂരി പറഞ്ഞു.


LATEST NEWS