കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അമിതാഭ് ബച്ചന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അമിതാഭ് ബച്ചന്‍

കൊല്‍ക്കത്ത: കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അമിതാഭ് ബച്ചന്‍.കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ അമിതാഭ് ബച്ചന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത വന്നിരുന്നു.

 യാതൊരു വിധ അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും താന്‍ സുഖമായിരിക്കുന്നുവെന്നും ബച്ചന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.കഴിഞ്ഞയാഴ്ച്ചയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായി കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അമിതാഭ് ബച്ചന്‍ എത്തുന്നത്. ബച്ചന്‍ സഞ്ചരിച്ച മേഴ്‌സിഡസ്‌ കാറിന്റെ പിന്‍ച്ചക്രം യാത്രാമധ്യേ ഊരിത്തെറിച്ചെന്നും രക്ഷപ്പെട്ട ബച്ചനെ  മറ്റൊരു കാറില്‍ വിമാനത്താവളത്തിലെത്തിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.


LATEST NEWS