ചരിത്രം കുറിക്കാൻ നിമിഷങ്ങൾ മാത്രം; ട്രോളിലൂടെ ആശംസകളറിയിച്ച് ഐ എസ് ആര്‍ ഒ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചരിത്രം കുറിക്കാൻ നിമിഷങ്ങൾ മാത്രം; ട്രോളിലൂടെ ആശംസകളറിയിച്ച് ഐ എസ് ആര്‍ ഒ

ബംഗലൂരു: ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെ ചന്ദ്രയാന്‍റെ യാത്രയെ ട്രോളിലൂടെ ആശംസകളറിയിച്ച് ഐ എസ് ആര്‍ ഒയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്.

ചന്ദ്രനിലെത്തുന്ന ലാന്‍ഡറിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടുള്ളതാണ് ഐ എസ് ആര്‍ ഒയുടെ ട്രോള്‍ ട്വീറ്റ്

'വിക്രം നിന്നോടൊപ്പമുണ്ടായിരുന്ന യാത്ര വളരെ ഗംഭീരമായിരുന്നു. എല്ലാവിധ ആശംസകളും നേരുന്നു. നീ എത്രയും വേഗം ദക്ഷിണധ്രുവത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു' ഓര്‍ബിറ്റര്‍ ലാന്‍ഡറിനോട് പറയുന്നു. 'ഇനി ഭ്രമണപഥത്തില്‍ കാണാ'മെന്ന് ലാന്‍ഡര്‍ മറുപടിയും നല്‍കുന്നു.


LATEST NEWS