നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാണ് ഹര്‍ജി അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചത്.

മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയാല്‍ നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.


LATEST NEWS