വിദേശനിക്ഷേപ ചട്ടങ്ങളുടെ ലംഘനം; പ്രണോയ് റോയ്ക്കും ഭാര്യയ്ക്കുമെതിരെ സിബിഐ കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിദേശനിക്ഷേപ ചട്ടങ്ങളുടെ ലംഘനം; പ്രണോയ് റോയ്ക്കും ഭാര്യയ്ക്കുമെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി:  എന്‍ഡിടിവിയുടെ പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നവര്‍ക്കെതിരെ സിബിഐ കേസ്. നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്‍ഡിടിവിയുടെ മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രയ്‌ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

2004 മുതല്‍ 2010 വരെ നികുതി ഇളവുള്ള രാജ്യങ്ങളില്‍ 32 അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിച്ചെന്നും ഇവിടങ്ങളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് ഫണ്ട് നിക്ഷേപമാണ് എത്തിക്കുകയും ചെയ്തുവെന്നാണ് സി.ബി.ഐയുടെ ആരോപണം. ഹോളണ്ട്, യു.കെ, ദുബായ്, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയിടങ്ങളിലാണ് കമ്ബനികളെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും എന്‍.ഡി. ടിവിയുടെ പ്രതികരിച്ചു. എന്‍.ഡി. ടിവിക്കെതിരെ വേറെയും കേസുകളുണ്ടെങ്കിലും ഒന്നിനും തെളിവ് കണ്ടെത്താനായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
 


LATEST NEWS