അലോക് വര്‍മ്മ രാജിവെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അലോക് വര്‍മ്മ രാജിവെച്ചു

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു അലോക് വര്‍മ്മ രാജി വെച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി.  പുതിയ പദവി ഏറ്റെടുക്കാതെയാണ് രാജി വെച്ചിരിക്കുന്നത്.തന്നെ നീക്കാന്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്ന് വര്‍മ്മ ആരോപിച്ചു.

തനിക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയ ആരോപണങ്ങല്‍ക്ക് ഉന്നതാധികാര സമിതിക്ക് മുന്നിലെത്തി മറുപടി നല്‍കാനുള്ള അവസരം നിഷേധിച്ചുവെന്നാണ് അദ്ദേഹം പരാതിപ്പെടുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ യോഗമാണ് കഴിഞ്ഞ ദിവസം അലോക് വര്‍മയെ നീക്കാന്‍ തീരുമാനമെടുത്തത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ അദ്ദേഹത്തിന് ഫയര്‍ സര്‍വീസ് മേധാവി സ്ഥാനമാണ് നല്‍കിയിരുന്നത്. അത് ഏറ്റെടുക്കാതെയാണ് വര്‍മ രാജിവച്ചിട്ടുള്ളത്.


LATEST NEWS