സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി  ബ്രി​ജ്ഗോ​പാ​ൽ ഹ​ർ​കി​ഷ​ൻ ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ  ​  അ​ന്വേ​ഷ​ണം വേണം:  സി​പി​എം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി  ബ്രി​ജ്ഗോ​പാ​ൽ ഹ​ർ​കി​ഷ​ൻ ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ  ​  അ​ന്വേ​ഷ​ണം വേണം:  സി​പി​എം 

 ന്യൂ​ഡ​ൽ​ഹി:   സൊ​ഹ്റാ​ബു​ദി​ൻ ഷെ​യ്ഖ് കേ​സി​ൽ വി​ചാ​ര​ണ​ നടത്തിയ  മും​ബെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ബ്രി​ജ്ഗോ​പാ​ൽ ഹ​ർ​കി​ഷ​ൻ ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം രം​ഗ​ത്ത്. ജ​ഡ്ജി​യു​ടെ മ​ര​ണം, അ​ഴി​മ​തി, കൈ​ക്കൂ​ലി, നി​യ​മ​ത്തെ വ​ള​ച്ചൊ​ടി​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ടാ​യി​രി​ക്കു​ന്ന​ത് അ​ന്വേ​ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ദു​രൂ​ഹ​ത മാ​റ്റ​പ്പെ​ട​ണ​മെ​ന്നും സി​പി​എം  ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ത്ത പു​റ​ത്തു​വ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു രം​ഗ​ത്തെ​ത്തു​ന്ന​ത്. സൊ​ഹ്റാ​ബു​ദി​ൻ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കി​ടെ 2014 ഡി​സം​ബ​ർ ഒ​ന്നി​ന് നാ​ഗ്പു​രി​ൽ​വ​ച്ചാ​ണ് ജ​സ്റ്റീ​സ് ലോ​യ മ​ര​ണ​പ്പെ​ട്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര​വ​ൻ മാ​ഗ​സി​ൻ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു.

പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ര​ഞ്ജ​ൻ താ​ക്ലെ എ​ഴു​തി​യ റി​പ്പോ​ർ​ട്ടി​ൽ ലോ​യ​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചും പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ കു​റി​ച്ചും ലോ​യ​യു​ടെ സ​ഹോ​ദ​രി​യും ഡോ​ക്ട​റു​മാ​യ അ​നു​രാ​ധ ബി​യാ​നി നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.  

കേ​സി​ൽ അ​മി​ത് ഷാ​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി പ​റ​യു​ന്ന​തി​ന് പ​ക​ര​മാ​യി അ​ന്ന​ത്തെ ബോം​ബെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് മോ​ഹി​ത് ഷാ ​ജ​സ്റ്റീ​സ് ലോ​യ​യ്ക്ക് നൂ​റു കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ഗ്ദാ​നം ന​ൽ​കി​യെ​ന്ന് സ​ഹോ​ദ​ര​ൻ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി ബി​യാ​നി വെ​ളി​പ്പെ​ടു​ത്തിയിരുന്നു. മാഗസിനിലെ വെളിപ്പെടുത്തല്‍ വിവാദമായതിനു ശേഷമാണ് ഈ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നത്.