ബോഫോഴ്​സ്​ കേസ്​ വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.​ഐ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബോഫോഴ്​സ്​ കേസ്​ വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.​ഐ

ബോഫോഴ്​സ്​ അഴിമതി കേസ്​ വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.​ഐ. ഇതിനായി സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കാൻ കേന്ദ്രസർക്കാറി​ന്റെ അനുമതി തേടിയതായാണ്​ റിപ്പോർട്ട്​. കേസിലെ പ്രതികളായ ഹിന്ദുജ ബ്രദേഴ്​സിനെ കുറ്റവിമുക്​തരാക്കിയ ​ഡൽഹി ഹൈകോടതിയുടെ 2005ലെ വിധിക്കക്കെതിരെയാവും സി.ബി.​െഎ സുപ്രീംകോടതിയെ സമീപിക്കുക. മുമ്പ്​ യു.പി.എ സർക്കാറി​​െൻറ ഭരണകാലത്ത്​ അന്വേഷണ എജൻസി ഇതിനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. നേരത്തെ ബോഫോഴ്സ്​ അഴിമതി കേസി​ന്റെ അന്വേഷണത്തിൽ രാജീവ്​ ഗാന്ധിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണം  സ്വകാര്യ ഡിക്​ടറ്റീവായ മൈക്കിൾ ​െഹർഷ്​മാൻ ഉന്നയിച്ചിരുന്നു. ബോഫോഴ്​സ്​ അഴിമതിയിയിലൂടെ ലഭിച്ച പണം സൂക്ഷിച്ചിരുന്ന സ്വിസ്​ അക്കൗണ്ട്​  താൻ കണ്ടെത്തിയെന്നായിരുന്നു ഡിക്​ടറ്റീവി​ന്റെ അവകാശവാദം.​ ഇൗ വെളിപ്പെടുത്തലിന്റെ കൂടി പശ്​ചാത്തലത്തിലാണ്​ സി.ബി.​െഎയുടെ പുതിയ നീക്കമെന്നാണ്​ റി​പ്പോർട്ട്.