ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അഞ്ചുശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; ദീപാവലി സമ്മാനമാണെന്ന് കേന്ദ്രമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അഞ്ചുശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; ദീപാവലി സമ്മാനമാണെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അഞ്ചുശതമാനം വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 50 ലക്ഷം ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ഇത് ദീപാവലി സമ്മാനമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 12 ശതമാനത്തിൽ നിന്ന് 17ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. ജൂലായ് മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കുന്ന തീരുമാനം 16,000 കോടി രൂപയുടെ അധികബാധ്യത സൃഷ്ടിക്കും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ആധാര്‍ ബന്ധിപ്പിക്കല്‍ കാലാവധി നവംബര്‍ മുപ്പതുവരെ നീട്ടി. പാക്ക് അധിനിവേശ കശ്മീരില്‍ നിന്ന് കുടിയേറി വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന 5300 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് അഞ്ചര ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.


LATEST NEWS