ഐസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് 10,000 കോടി കേന്ദ്രം അനുവദിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് 10,000 കോടി കേന്ദ്രം അനുവദിച്ചു

ബെംഗലൂരു: ഐസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്രം 10,000 കോടി അനുവദിച്ചു. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. മൂന്ന് ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍.

2022 ലായിരിക്കും മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഈ പദ്ധതി. മൂന്നു സാസ്ത്രജ്ഞരും 5 മുതല്‍ 7 ദിവസം വരെ ബഹിരാകാശത്ത് തങ്ങുമെന്ന് ഐസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഈ പദ്ധതി വിജയം കണ്ടാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
 


LATEST NEWS