സാമ്പത്തിക മാന്ദ്യം നീക്കാൻ അമ്പതിനായിരം കോടിയുടെ സാമ്പത്തിക ഉത്തേജന പദ്ധതിക്കൊരുങ്ങി കേന്ദ്ര സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാമ്പത്തിക മാന്ദ്യം നീക്കാൻ അമ്പതിനായിരം കോടിയുടെ സാമ്പത്തിക ഉത്തേജന പദ്ധതിക്കൊരുങ്ങി കേന്ദ്ര സർക്കാർ

സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ സാമ്പത്തിക ഉത്തേജന പദ്ധതി എന്ന ആശയവുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ കൂപ്പുകുത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സാമ്പത്തിക മാന്ദ്യത്തെ നേരിടാനായി അമ്പതിനായിരം കോടി രൂപ ചെലവഴിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. 

വാണിജ്യ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. താറുമാറാകുന്ന സാമ്പത്തിക രംഗത്തെ തിരികെ പിടിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. 

പുതിയ സാമ്പത്തിക പദ്ധതി സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും പിന്നീട് നരേന്ദ്ര മോദിയുമായി ആലോചിച്ച ശേഷം പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ‘സാമ്പത്തിക രംഗത്തുള്ള ഓരോ ചലനവും സര്‍ക്കാര്‍ വിലയിരുത്തും. ആവശ്യമുള്ള നടപടികള്‍ എത്രയും വേഗം നടപ്പിലാക്കും. ധനകാര്യ ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കും’, ജയ്റ്റ്‌ലി പറഞ്ഞു. അമ്പതിനായിരം കോടിയുടെ സാമ്പത്തിക ഉത്തേജന പദ്ധതി നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായും അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് വ്യക്തമാക്കി. ധനകമ്മി ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക ഉത്തേജന പദ്ധതി നടപ്പിലാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.


LATEST NEWS