കന്നുകാലികളെ വാഹനങ്ങളില്‍  കുത്തിനിറച്ച് കൊണ്ടുപോകുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കന്നുകാലികളെ വാഹനങ്ങളില്‍  കുത്തിനിറച്ച് കൊണ്ടുപോകുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

തൃശൂര്‍ : കന്നുകാലികളെ വാഹനങ്ങളില്‍  കുത്തിനിറച്ച് കൊണ്ടുപോകുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് സെക്ഷന്‍ 110 പ്രകാരമാണ് പുതിയ പരിഷ്‌കാരം. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍ – 2015 എന്നാണ് പുതിയ റൂളിന്‍റെ പേര്. ഇത് 2016 ജനുവരി 1 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ വിജ്ഞാപനം നടപ്പിലാക്കുക. 
2016 ജനുവരി ഒന്നു മുതല്‍ രൂപകല്പന ചെയ്ത വണ്ടികളില്‍ വേണം കന്നുകാലികളെ കൊണ്ടുപോകുവാന്‍ എന്ന് റൂളില്‍  പറയുന്നത്. മറ്റുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്ന വണ്ടികള്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിന് ഉപയോഗിക്കാന്‍ പാടില്ല. കന്നുകാലികളെ കൊണ്ടുപോകാനായി മാത്രമായുള്ള സ്‌പെഷ്യല്‍ ലൈസന്‍സ് നല്‍കേണ്ടതായ ചുമതല അതതു റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്കായിരിക്കും. കന്നുകാലികളെ കൊണ്ടുപോകാനുള്ള വണ്ടികള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പ്രകാരം രൂപം നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ അത്തരത്തിലുള്ള സ്‌പെഷ്യല്‍ ലൈസന്‍സ് ലഭിക്കൂ. കന്നുകാലികള്‍ക്ക് ഓരോന്നിനും ഇത്തരം വാഹനങ്ങളില്‍ നല്‍കിയിരിക്കുന്ന സ്ഥലസൗകര്യം മുന്‍പത്തേതിന്‍റെ ഇരട്ടിയാക്കിയിട്ടുണ്ട്. പശു, കാള എന്നിവയ്ക്ക് ഓരോന്നിനും രണ്ട് സ്‌ക്വയര്‍ മീറ്ററും, കുതിരയ്ക്ക് ഓരോന്നിനും 21/4 സ്‌ക്വയര്‍ മീറ്ററും, ആടിന് ഓരോന്നിനും മൂന്ന് സ്‌ക്വയര്‍ മീറ്ററും, പന്നിക്ക് ഓരോന്നിനും ആറ് സ്‌ക്വയര്‍ മീറ്ററും, കോഴിക്ക് 40 സ്‌ക്വയര്‍ സെ. മീറ്ററും സ്ഥലസൗകര്യം ഏര്‍പ്പെടുത്തണം.
ഇത്തരത്തിലുള്ള സൗകര്യങ്ങളൊക്കെ വണ്ടിയില്‍ നിലവിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു രേഖ കേന്ദ്ര മൃഗക്ഷേമബോര്‍ഡ് അംഗീകാരം നല്‍കിയ മൃഗക്ഷേമ സംഘടനയില്‍ നിന്നും ലഭ്യമായതിന്‍റെ  അസല്‍ പകര്‍പ്പ് മൃഗങ്ങളെ കയറ്റിയ വണ്ടിയില്‍ യാത്ര ചെയ്യുന്നവരുടെ കൈവശം ഉണ്ടായിരിക്കണം.  


LATEST NEWS