ദുരിതാശ്വാസ സഹായം നിശ്ചയിക്കാൻ കേന്ദ്ര ഉന്നതതല യോഗം ഇന്ന്; കേരളത്തെ പരിഗണിക്കില്ല 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരിതാശ്വാസ സഹായം നിശ്ചയിക്കാൻ കേന്ദ്ര ഉന്നതതല യോഗം ഇന്ന്; കേരളത്തെ പരിഗണിക്കില്ല 

കേന്ദ്ര ഉന്നതതല യോഗം ഇന്ന് ഡൽഹിയിൽ ചേരും. വിവിധ സംസ്ഥാനങ്ങളിലെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ സഹായം നിശ്ചയിക്കാൻ വേണ്ടിയാണ് യോഗം. എന്നാൽ കേരളത്തിന്‍റെ പ്രളയ ദുരിതാശ്വാസം യോഗം പരിഗണിക്കില്ല. യോഗത്തിൽ മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിലെ വിളനാശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. 

കേരളം നിവേദനം സമര്‍പ്പിക്കാത്തതിനാലാണ് കേരളത്തെ  പരിഗണിക്കാത്തതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള നിവേദനം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുകയാണ്.  അത് ഉടൻ സമർപ്പിക്കും. 

അതേസമയം, പ്രളയക്കെടുതി വിലയിരുത്താനായി ലോക ബാങ്ക്-എഡിബി സംഘം ഇന്ന് മുതൽ വിവിധ ജില്ലകളിൽ സന്ദർശനം നടത്തും.  ജില്ലാ ഭരണകൂടങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് സംഘം പ്രളയ മേഖലകളിലെത്തുക. സന്ദര്‍ശനത്തിന് ശേഷം നഷ്ടത്തിന്‍റെ വ്യാപ്തിയും അനുവദിക്കേണ്ട വായ്പാ തുകയും സംബന്ധിച്ച പ്രാഥമിക കണക്കുകൾ സംഘം തയ്യാറാക്കും.


LATEST NEWS