വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : വേട്ടര്‍ ഐഡിയും ആധാര്‍കാര്‍ഡും ബന്ധിപ്പിക്കാനുള്ള നിയമനിര്‍മ്മാണത്തിന് ഒരുങ്ങി കേന്ദ്രം. ഇതിനായി നിയമ മന്ത്രാലയം കരടു തയ്യാറാക്കുകയാണെന്ന്‍ ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.  

തിരച്ചറിയല്‍ കാര്‍ഡിന് പുതിയതായി അപേക്ഷിക്കുന്ന ആളുകളുടേയും നിലവില്‍ ഉള്ളവരുടെയും ആധാര്‍ നമ്ബര്‍ ശേഖരിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുവഴി വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകളും കള്ളത്തരങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കമ്മീഷന്റെ നിഗമനം. ഇക്കാര്യം മന്ത്രി സഭയില്‍ അവതരിപ്പികാനുള്ള കാബിനറ്റ് നോട്ട് തയ്യാറാക്കുകയാണ് കേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്.

1951 ലെ ജനാധിപത്യ നിയമത്തില്‍ ഭേദഗതി വരുത്താനും ആലേചനയുണ്ടെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭേദഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മറ്റിക് സമര്‍പ്പിക്കും. അനുമതി കിട്ടുകയാണെങ്കില ബില്‍ പാര്‍ലിമെന്റില്‍ കൊണ്ടുവരും. ബജറ്റ് സമ്മേളനത്തിലോ അതിന് മുന്‍പോ ആയിരിക്കും ബില്ല് അവതരിപ്പിക്കുക.


LATEST NEWS