ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക് കുതിക്കുന്നു; രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക് കുതിക്കുന്നു; രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരം

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികെ എത്തുന്നു. സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ചാന്ദ്രയാന്റെ  വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ  ഇന്ന് പുലര്‍ച്ചെ 3.42ന് വിജയകരമായി പൂർത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. 

ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും ആയുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. 

ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക. പുലര്‍ച്ചെ 1.30-2.30നും ഇടയില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും.


LATEST NEWS