ചന്ദ്രയാൻ രണ്ടിന്‍റെ മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂർത്തിയായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചന്ദ്രയാൻ രണ്ടിന്‍റെ മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂർത്തിയായി

ബംഗളുരു: ചന്ദ്രയാൻ രണ്ടിന്‍റെ മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂർത്തിയായി. ഇന്ന് രാവിലെ 9:04 ന് ആരംഭിച്ച പ്രകിയ 
ഏകദേശം 20 മിനുട്ട് (1190) സെക്കന്റുകൾ കൊണ്ട് പൂർത്തിയായി. ഓഗസ്റ്റ് 30 നാണ് അടുത്ത ഭ്രമണപഥ മാറ്റം

ചന്ദ്രനിൽ നിന്ന് 179 കിലോമീറ്റര്‍ അടുത്ത ദൂരവും 1412 കിലോമീറ്റര്‍ കൂടിയ ദൂരവും ആയിട്ടുള്ള ഭ്രമണ പഥത്തിലാണ് ചന്ദ്രയാൻ 2 ഇപ്പോൾ ഉള്ളത്. സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. ഏഴിന് പുലർച്ചെ 1:30നും 2:30നും ഇടയിലായി ചന്ദ്രയാൻ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.