പാരിസ്ഥിതിക അനുമതിയില്ലാതെ  ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കണം

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാരിസ്ഥിതിക അനുമതിയില്ലാതെ  ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കണം

ചെന്നൈ: പാരിസ്ഥിതിക അനുമതിയില്ലാതെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്വാറികളുടെയും പാറമടകളുടെയും മണല്‍ ഖനനത്തിന്റെയും ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. പരിസ്ഥിതി അനുമതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഇല്ലാതെ പുതിയ ഖനന ലൈസന്‍സ് നല്‍കരുതെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതോടെ സംസ്ഥാനത്തെ 2400ഓളം ക്വാറികള്‍ അടച്ചുപൂട്ടേണ്ടിവരും. സംസ്ഥാനത്തെ അനധികൃത പാറമടകളുടെ ലൈസന്‍സുകള്‍ റദ്ദാക്കണം. കോടതി വിധിക്ക് വിരുദ്ധമായി ഖനനത്തിന് ലൈസന്‍സ് അനുവദിച്ചിരുന്നോയെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത മണല്‍ ഖനനവും അനുവദിക്കരുതെന്നും പുതിയ ലൈസന്‍സിന് കര്‍ശന വ്യവസ്ഥകള്‍ പാലിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.