ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ൽ   പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി  എത്തിയതിനെക്കുറിച്ച്  പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കണം: കോ​ണ്‍​ഗ്ര​സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ൽ   പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി  എത്തിയതിനെക്കുറിച്ച്  പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കണം: കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി:    സുപ്രീം കോടതിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ കൃ​ഷ്ണ​മേ​നോ​ൻ മാ​ർ​ഗി​ലെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ലേ​ക്ക് പ്ര​ത്യേ​ക ദൂ​ത​നെ അ​യ​ച്ച​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​യ​ണമെന്ന്  എ​ഐ​സി​സി മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​ൻ ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല ആ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര പോ​യ​തി​നെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാണ്  കോ​ണ്‍​ഗ്ര​സ് ആവശ്യപ്പെട്ടത്.  

ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ നാ​ലു മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​ന്‍റെ ഈ ​യാ​ത്ര ദു​രൂ​ഹ​വും സം​ശ​യാ​സ്പ​ദ​വു​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

 . അ​തേ​സ​മ​യം, ജു​ഡീ​ഷ്യ​റി​യു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സും രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. സു​പ്രീം കോ​ട​തി​യി​ലെ പ്ര​ശ്നം അ​വ​രു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. ഇ​തി​ൽ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ് രാ​ഹു​ൽ ചെ​യ്യു​ന്ന​തെ​ന്ന് ബി​ജെ​പി വ​ക്താ​വ് സ​മ്പി​ദ് പ​ത്ര കു​റ്റ​പ്പെ​ടു​ത്തി.