ബാലവേലയെ തുടർന്ന് പാര്‍ലെ-ജിയുടെ പ്ലാന്റില്‍നിന്ന് 26 കുട്ടികളെ മോചിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാലവേലയെ തുടർന്ന് പാര്‍ലെ-ജിയുടെ പ്ലാന്റില്‍നിന്ന് 26 കുട്ടികളെ മോചിപ്പിച്ചു

ഛത്തീസ്ഗഡ്:  പ്രമുഖ ബിസ്‌കറ്റ് നിര്‍മാണ കമ്പനിയായ പാര്‍ലെ-ജിയുടെ ഛത്തീസ്ഗഡിലെ പ്ലാന്റില്‍നിന്ന് 26 കുട്ടികളെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെ പോലീസ് നടപടിയിലാണ് ബാലവേലക്ക് നിയോഗിച്ചിരുന്ന കുട്ടികളെ മോചിപ്പിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ ജുവനൈല്‍ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫാക്ടറി ഉടമക്കെതിരേ പോലീസ് കേസ് രജിസ്റ്റ് ചെയ്തു.

ബാലവേല സംബന്ധിച്ചു സൂചന ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. റായ്പൂരിലെ അമാസിവ്‌നി മേഖലയിലെ പ്ലാന്റിനലാണു കുട്ടികളെ ജോലിക്കു നിയോഗിച്ചിരുന്നത്. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ജോലിക്കു നിയോഗിച്ചിരുന്നതെന്നു പോലീസ് അറിയിച്ചു. ഇവരില്‍ ചില കുട്ടികള്‍ ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലും ജോലി ചെയ്തിട്ടുണ്ടെന്നാണു സൂചന. രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണു പ്ലാന്റിലല്‍ കുട്ടികളെ പണിയെടുപ്പിച്ചിരുന്നത്. പ്രതിമാസം 5000 മുതല്‍ 7000 വരെയാണ് ഇവര്‍ക്കു ശമ്പളം നല്‍കിയിരുന്നത്. ബാലവേലക്കെതിരായ ലോകദിനാചരണം നടന്ന ജൂണ്‍ 12 മുതലാണു റെയ്ഡുകള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. ഇതില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ 51 കുട്ടികളെ രക്ഷിക്കാനായെന്നു ശിശുക്ഷേമ വകുപ്പ് അറിയിച്ചു.


LATEST NEWS