ബെംഗളുരുവില്‍ സൈക്കിള്‍ മോഷണം ആരോപിച്ച് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബെംഗളുരുവില്‍ സൈക്കിള്‍ മോഷണം ആരോപിച്ച് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോയി

ബെംഗളുരു: സൈക്കിള്‍ മോഷണം ആരോപിച്ച് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോയി. ബെംഗളുരുവിലാണ് സംഭവം. കൂട്ടികളെ തട്ടിക്കൊണ്ട്‌പോയി മര്‍ദിച്ച കേസില്‍ 2 പേര്‍ നിലവില്‍ പിടിയിലായിട്ടുണ്ട്.
അമൃതഹള്ളി നാവാസികളായ കൃഷ്ണമൂര്‍ത്തി, അവിനാശ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കൃഷ്ണമൂര്‍ത്തിയുടെ സൈക്കിള്‍ മോഷണം പോകുകയും എന്നാല്‍, അതേ തുടര്‍ന്ന് കുട്ടികള്‍ അതുവഴി പോകുന്നത് കണ്ടിരുന്നെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണമൂര്‍ത്തി കുട്ടികളെ ട്യൂഷന്‍സെന്ററില്‍ നി്ന്നും ബലമായി തട്ടിക്കൊണ്ട് പോയത്.