പൗരത്വഭേദഗതി നിയമം: ജാമിഅ മില്ലിയ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗരത്വഭേദഗതി നിയമം: ജാമിഅ മില്ലിയ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിഅ മില്ലിയയില്‍ നടന്ന പ്രക്ഷോഭത്തില്‍ ജാമിഅ മില്ലിയ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്ര​തി​ഷേ​ധം ന​ട​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ലാ​ത്തി​വീ​ശു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു.
 
അധ്യാപകരും കൂടി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ജനാധിപത്യ രീതിയില്‍ നടന്ന സമരത്തിനിടയില്‍ പൊലീസ് കാമ്പസിനകത്തേക്ക് കണ്ണീര്‍ വാതകം പ്രയോഗിച്ചതാണ് വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

പോ​ലീ​സി​നെ​തി​രെ ക​ല്ലേ​റു​ണ്ടാ​യെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ച​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ പോ​കു​ന്ന​തി​നി​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ത​ട​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉണ്ടായ​ത്.