കല്‍ക്കരി ഖനി വിവാദം : കുമാരമംഗലം ബിര്‍ലയ്‌ക്കെതിരെയുളള കേസ് അവസാനിപ്പിക്കുന്ന കാര്യം പരിഗണനയില്‍

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കല്‍ക്കരി ഖനി വിവാദം : കുമാരമംഗലം ബിര്‍ലയ്‌ക്കെതിരെയുളള കേസ് അവസാനിപ്പിക്കുന്ന കാര്യം പരിഗണനയില്‍

ഡല്‍ഹി : തലബീര കല്‍ക്കരിപ്പാടങ്ങള്‍ അനുമതിയുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിരോധവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയതോടെ അന്വേഷണം അനിശ്ചിതത്വത്തിലായിരിക്കുന്നു. കല്‍ക്കരിപ്പാട അനുമതിയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തതോടെ കുമാരമംഗലം ബിര്‍ലയ്‌ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുളള പരാമര്‍ശം നീക്കാന്‍ സിബിഐ ആലോചിക്കുന്നത്.

  അതേ സമയം അന്വേഷണം തങ്ങള്‍ക്ക് പെട്ടെന്ന് അവസാനിപ്പിക്കാനാകില്ലെന്നും എല്ലാവരോടും കൂടിയാലോചിക്കേണ്ടതുണ്ടെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനത്തിന് വേണ്ടി നടന്ന ഇടപാടില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് തങ്ങള്‍ക്ക മനസിലായിട്ടുളളത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായ നിയമോപദേശം തേടും. ഇക്കാര്യത്തില്‍ അസാധാരണമായി ഒന്നുമില്ലെങ്കില്‍ കേസ് അവസാനിപ്പിച്ചേക്കും. തന്റെ മുന്നില്‍ വന്ന അപേക്ഷയില്‍ പൂര്‍ണമായും തൃപ്തനായത് കൊണ്ടാണ് കല്‍ക്കരിപ്പാടത്തിന് അനുമതി നല്‍കിയതെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിശദീകരിച്ചത്.