തകര്‍ന്നു വീണ വിമാനത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്: തെരച്ചില്‍ ഇന്നും തുടരും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തകര്‍ന്നു വീണ വിമാനത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്: തെരച്ചില്‍ ഇന്നും തുടരും

ജോര്‍ഹട്ട്: അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലേക്ക് പോകവേ കാണാതായ വ്യോമസേനയുടെ AN 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഇടത്ത് ഇന്നും തെരച്ചില്‍ തുടരും. ജീവനോടെ ആരെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താൻ ശ്രമം തുടരും. അതിനിടെ, വിമാനം തകര്‍ന്നു വീണ ഇടത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നു. വിമാനത്തില്‍ മൂന്ന് മലയാളികളുള്‍പ്പടെ 13 പേരാണുണ്ടായിരുന്നത്.

നിബിഡവനപ്രദേശത്തേക്കാണ് വിമാനം തകര്‍ന്നു വീണിരിക്കുന്നത്. പ്രദേശത്തെ മരങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്. വിമാനം തകര്‍ന്നു വീണപ്പോള്‍ വലിയ തീപിടിത്തമുണ്ടായെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. സിയാങ് ജില്ലയിലെ പായും സര്‍ക്കിളിന് തൊട്ടടുത്താണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന Mi-17 ഹെലികോപ്റ്ററാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ജൂണ്‍ 3-ന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലെ സൈനിക ലാന്‍ഡിംഗ് സ്ട്രിപ്പിലേക്ക് പോവുകയായിരുന്നു വിമാനം. പന്ത്രണ്ടരയോടെ പറന്നുയര്‍ന്ന് അരമണിക്കൂറിനകമാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.


LATEST NEWS