ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു

ന്യൂഡല്‍ഹി: ഓറഞ്ച് പുറം ചട്ടയുള്ള പാസ്‌പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറി. പാസ്പോര്‍ട്ട് നല്‍കുന്നതിന് നിലവിലെ രീതി തന്നെ പിന്തുടരും. വിദേശകാര്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പത്താംക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ഇവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ട് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഇത് പൗരന്മാരെ രണ്ട് തരക്കാരായി മാറ്റുമെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നതോടെ നീക്കം വിവാദമായി. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്.


LATEST NEWS