രാഷ്ട്രീയനാടകത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഗോവയില്‍ ഭരണം പിടിക്കാന്‍ എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ കാണും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രീയനാടകത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഗോവയില്‍ ഭരണം പിടിക്കാന്‍ എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ കാണും

ന്യൂഡല്‍ഹി: ഗോവയിലും രാഷ്ട്രീയനാടകത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഗോവയിലെ 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ സമീപിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോണ്‍ഗ്രസ്.

കര്‍ണാടകയില്‍ നടക്കാതെ പോയത് ഗോവയില്‍ നടത്താനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ മണിപ്പൂരിലും തിരിച്ചടിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശമാണ് ഈ നീക്കം. ബി.ജെ.പി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രതിപക്ഷ കക്ഷികളെയും ചെറുപാര്‍ട്ടികളെയും ഒപ്പം കൂട്ടാനുള്ള ശ്രമവും കോണ്‍ഗ്രസ് തുടങ്ങി.

അതിനിടെ, ബിഹാറില്‍ വലിയ ഒറ്റകക്ഷിയായ ആര്‍.ജെ.ഡിയും സമാനമായ നീക്കം നടത്തുന്നുണ്ട്. കര്‍ണാടകയിലെ നിയമം ബിഹാറിലും ബാധകമാണെന്ന് പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് അറിയിച്ചു. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. കര്‍ണാടകയിലെ ജനാധിപത്യ ധ്വംസനത്തില്‍ പ്രതിഷേധിച്ച്‌ നാളെ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും തേജസ്വി യാദവ് പറഞ്ഞു.

അതേസമയം, നാളെ രാവിലെ 10.30ന് കോടതി ഹര്‍ജി പരിഗണിക്കുന്പോള്‍ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് യദ്യൂരപ്പയുടെ ഭാവി.