വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ സം​ശ​യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ സം​ശ​യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് ഒ​രു സീ​റ്റി​ലൊ​ഴി​കെ എ​ല്ലാ​യി​ട​ത്തും പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ക്ര​മ​ക്കേ​ടാ​ണെ​ന്ന് സം​ശ യി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​തു​സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ണ്ട്വാ​ൾ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും പ​രാ​ജ​യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി രാ​മ​നാ​ഥ് റാ​യ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

ജി​ല്ല​യി​ൽ എ​ട്ടു സീ​റ്റി​ൽ ഏ​ഴി​ട​ത്തും ബി​ജെ​പി​യാ​ണ് വി​ജ​യി​ച്ച​ത്. ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ, വോ​ട്ടിം​ഗ് മെ​ഷീ​നെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ​ക്ക് ചി​ല സം​ശ​യ ങ്ങ​ളു​ണ്ട്. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​പ്പോ​ൾ ചി​ല കു​ഴ​പ്പ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​വും തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​നെ ബോ​ധ്യ​പ്പെ​ടു​ത്തും. എ​ട്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും കോ ണ്‍​ഗ്ര​സി​ന് വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു.-​രാ​മ​നാ​ഥ് റാ​യ് പ​റ​ഞ്ഞു. 

45,000ത്തി​നും 55,000ത്തി​നു​മി​ട​യി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി വി​ജ​യി​ച്ച​ത്. ബി​ജെ​പി​ക്കു​വേ​ണ്ടി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് മം​ഗ​ളൂ​രു മേ​ഖ​ല​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.