കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമധാരണയായില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമധാരണയായില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞെങ്കിലും അനിശ്ചിതത്വം ബാക്കി നില്‍ക്കുകയാണ്. പ്രഖ്യാപിക്കാനുള്ള 16 സീറ്റുകളില്‍ എട്ട് സീറ്റുകളില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്.ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ കാര്യത്തില്‍ നാളെ തെരഞ്ഞെടുപ്പ് സമിതിയില്‍ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. എറണാകുളത്ത് ഹൈബി ഈഡന്‍ മല്‍സരിച്ചേക്കുമെന്ന സൂചന ശക്തമാക്കി കെ.വി തോമസിനെ സ്‌ക്രീനിങ് കമ്മിറ്റിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കണോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആര്‍.എം.പിയുമായി ഔദ്യോഗിക ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. പി.ജെ. ജോസഫിനെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞുഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ഡിസിസി യും വ്യക്തമാക്കി. അനുകൂലമായ നിലപാട് യുഡിഎഫില്‍ നിന്നുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ്. ഇടുക്കിയിലെ മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെയും പിന്തുണ ജോസഫിനാണ്.

ഇടുക്കിയില്‍ മത്സരിക്കാന്‍ അവസരം കിട്ടുമെന്ന ആത്മാവിശ്വസത്തില്‍ തന്നെയാണ് ഇപ്പോഴും പിജെ ജോസഫ്. പി.ജെയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടുക്കി ഡിസിസിക്ക് എതിര്‍പ്പുണ്ടെന്ന വാദം ഡിസിസി പ്രസിഡന്റ് തള്ളിക്കളഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമായിരിക്കും ഡിസിസിയുടെ നിലപാട്. ജില്ലയിലെ മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പിന്തുണ ജോസഫിനുണ്ട്.

എന്നാല്‍ പി.ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണക്കില്ലെന്നുള്ള പോസ്റ്റുകള്‍ ചില യൂത്ത് കോണ്‍ഗ്രസ് ഫെയ്‌സ്ബുക്ക് വഴി പ്രചരിക്കുന്നുമുണ്ട്. യുഡിഎഫിന്റെ ഉറച്ച കോട്ടയായ ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ ഏറ്റവും വിജയ സാധ്യത പി.ജെ ജോസഫിനായതുകൊണ്ടാണ് ഇടുക്കി സീറ്റ് ആവശ്യപ്പെട്ടതെന്ന് മാണി വിഭാഗം പറയുന്നു. പി.ജെയെ മാണി വിഭാഗം തഴഞ്ഞെന്ന ആരോപണം മറികടക്കാനുള്ള ജോസ് .കെ. മാണിയുടെ തന്ത്രമാണോ ഇപ്പോഴത്തെ നിലപാട് എന്നും ആക്ഷേപമുണ്ട്.