കോണ്‍ഗ്രസ്, ജെഡി-എസ് നേതാക്കള്‍ വൈകുന്നേരം ഗവര്‍ണറെ കാണും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസ്, ജെഡി-എസ് നേതാക്കള്‍ വൈകുന്നേരം ഗവര്‍ണറെ കാണും

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഗവര്‍ണറെ കാണും. ജെഡിഎസ് നേതാവ് എച്ച്‌.ഡി. കുമാരസ്വാമിയും പിസിസി അധ്യക്ഷന്‍ ജി. പരമേശ്വരയും ഒരുമിച്ചാകും ഗവര്‍ണറെ കാണുക. 

ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനമെന്നും ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. 

നേരത്തേ, എംഎല്‍എമാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷിയോഗം വൈകിയിരുന്നു. യോഗത്തിലേക്ക് 72 എംഎല്‍എമാര്‍ മാത്രമാണ് എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.