രാ​ഹു​ൽ ഗാ​ന്ധി​യോ​ടു​ള്ള പ​ക കാ​ര​ണം മോ​ദി​ക്കു ക​ണ്ണു​കാ​ണാ​താ​യെ​ന്ന് കോൺഗ്രസ്സ് നേതാവ് ആനന്ദ് ശർമ്മ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാ​ഹു​ൽ ഗാ​ന്ധി​യോ​ടു​ള്ള പ​ക കാ​ര​ണം മോ​ദി​ക്കു ക​ണ്ണു​കാ​ണാ​താ​യെ​ന്ന് കോൺഗ്രസ്സ് നേതാവ് ആനന്ദ് ശർമ്മ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് മു​സ്ലിം പാ​ർ​ട്ടി​യാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. രാ​ഹു​ൽ ഗാ​ന്ധി​യോ​ടു​ള്ള പ​ക കാ​ര​ണം മോ​ദി​ക്കു ക​ണ്ണു​കാ​ണാ​താ​യെ​ന്നും മോ​ദി​യു​ടെ രോ​ഗം പി​ടി​ച്ച മാ​ന​സി​കാ​വ​സ്ഥ രാ​ജ്യ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. വ​സ്തു​ത​യും ച​രി​ത്ര​വും മ​റ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തെ​ന്നും ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു. 

 

 രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ​യും പേ​രി​ൽ മോ​ദി​യും ബി​ജെ​പി​യും നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജെ​വാ​ല പ​റ​ഞ്ഞു. വ​രു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ തോ​ൽ​വി മോ​ദി മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​നാ​ണ് മോ​ദി​യും കൂ​ട്ട​രും ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 

 

 ച​രി​ത്ര​ങ്ങ​ൾ മ​റ​ന്ന് സ്വ​ന്തം ച​രി​ത്ര​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മോ​ദി ന​ട​ത്തു​ന്ന​തെ​ന്ന് ആ​ന​ന്ദ് ശ​ർ​മ കു​റ്റ​പ്പെ​ടു​ത്തി. മ​ഹാ​ത്മാ ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, സ​ർ​ദാ​ർ പ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പാ​ർ​ട്ടി​യെ കു​റി​ച്ചാ​ണ് വ​സ്തു​ത​ക​ൾ മ​റ​ച്ചു​വെ​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സം​ഗ​ഡി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​ണ്‍​ഗ്ര​സ് മു​സ്ലീം പാ​ർ​ട്ടി​യാ​ണെ​ന്ന് ആ​രോ​പി​ച്ച​ത്.