സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റാവണമെന്ന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റാവണമെന്ന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്ക് പകരം പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കാനുള്ള നീക്കവുമായി ഒരു വിഭാഗം നേതാക്കള്‍. എന്നാല്‍ ഈ ആവശ്യത്തോട് സോണിയ അനുകൂലമായല്ല പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  

പുതിയ പ്രസിഡന്റിനെ തീരുമാനിക്കാന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട പാര്‍ട്ടിയെ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സോണിയയെ ഇടക്കാലത്തേക്കെങ്കിലും തിരിച്ചു കൊണ്ടുവരിക എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.

72 കാരിയായ സോണിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറിയത്. പകരം രാഹുലിനെ ആ സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു. 


LATEST NEWS