കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ കേരളത്തിലേക്ക്​ മാറ്റാന്‍ നീക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ കേരളത്തിലേക്ക്​ മാറ്റാന്‍ നീക്കം

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി അധികാരം തുടരാതിരിക്കാന്‍ കൊഴിഞ്ഞു പോക്ക്​ തടയുന്നതിനായി കഠിന ശ്രമത്തിലാണ് ജെ.ഡി.എസും കോണ്‍ഗ്രസും. എം.എല്‍.എമാരെ ബി.ജെ.പി വില​െക്കടുക്കാന്‍ ശ്രമിക്കുന്ന​െവന്ന്​ ജെ.ഡി.എസ്​ ആരോപണം ഉന്നയിച്ചു കഴിഞ്ഞു.

അതിനിടെ ജെ.ഡി.എസ്​ എം.എല്‍.എമാര്‍ക്ക്​ സംരക്ഷണം ഒരുക്കാന്‍ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും രംഗ​െത്തത്തിയിട്ടുണ്ട്​. ​ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും എം.എല്‍.എമാര്‍ക്ക്​ അഭയം നല്‍കാമെന്ന്​ ജെ.ഡി.എസിനെ അറിയിച്ചു. തുടര്‍ന്ന്​ കൊഴിഞ്ഞു പോക്ക്​ തടയുന്നതിനായി എം.എല്‍.എമാരെ വിസാഗിലേക്കും ഹൈദരാബാദിലേക്ക്​ മാറ്റിയേക്കും. ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിലേക്കാണ്​ കോണ്‍ഗ്രസ് തങ്ങളുടെ​ എം.എല്‍.എമാരെ മാറ്റുന്നത്​.

മോദി സര്‍ക്കാറില്‍ നിന്ന്​ ധാരാളം പ്രശ്​നങ്ങള്‍ നേരിടുമെന്ന്​ തങ്ങള്‍ക്കറിയാമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ഡി.​െക ശിവകുമാര്‍ പറഞ്ഞു. അവര്‍ തങ്ങളെ ജയിലിലയക്കുമായിരിക്കാം. എന്നാല്‍ ഒട്ടും ഭയമില്ലാതെ തങ്ങള്‍ പുറത്തുവരും. എം.എല്‍.എമാരെ എങ്ങനെ സംരക്ഷിക്കണമെന്ന്​ തനിക്കറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.