കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ബി.ജെ.പിയെ ഭയന്ന്‍  കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ബി.ജെ.പിയെ ഭയന്ന്‍  കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ബിദഡിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് മാറ്റുന്നു. എം.എല്‍.എമാര്‍ക്ക് 120 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 73 എം.എല്‍.എമാരെയാണ് ഇപ്പോള്‍ മാറ്റുന്നത്. ബംഗളൂരുവില്‍ നിന്ന് ബസിലാണ് എം.എല്‍.എമാരെ മാറ്റിയത്.

സിദ്ധരാമയ്യയും ഡികെ ശിവകുമാറും അടക്കമുള്ള നേതാക്കള്‍ കെപിസിസി ആസ്ഥാനത്ത് തുടരുകയാണ്. രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എല്ലാ എംഎല്‍എമാരും എത്താത്തത് പാര്‍ട്ടിയെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരും എത്തിച്ചേര്‍ന്നു.

അ​തേ​സ​മ​യം, ജെ​ഡി-​എ​സു​മാ​യു​ള്ള പി​ന്തു​ണ ക​ത്തി​ല്‍ ഒ​രു സ്വ​ത​ന്ത്ര എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ 73 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒ​പ്പു​വ​ച്ചു​വെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. വ്യക്തിപരമായ കാരണങ്ങളാല്‍ മറ്റ് എംഎല്‍എമാര്‍ക്ക് കെപിസിസി ആസ്ഥാനത്ത് ഇന്ന് എത്താന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാണ് ഇവര്‍ പിന്തുണ കത്തില്‍ ഒപ്പുവയ്ക്കത്തതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.