ലോകസഭ തെരഞ്ഞെടുപ്പ്; 18 സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകസഭ തെരഞ്ഞെടുപ്പ്; 18 സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിലേക്ക് 18 സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യപിച്ചു. അസം, മേഘാലയ, തെലങ്കാന, സിക്കിം എന്നിവടങ്ങളിലെ 18 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

അസമിലെ സില്‍ച്ചറില്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവും, കാലിയബോറില്‍ ഗൗരവ് ഗോഗോയിയും ദിബ്രുഗഡില്‍ മുന്‍ കേന്ദ്രമന്ത്രി പബന്‍ സിങ് ഖട്ടോവറും മത്സരിക്കും. ഷില്ലോങ്ങില്‍ മുന്‍ മന്ത്രി വിന്‍സെന്റ് പാലയും തുറയില്‍ മുകുള്‍ സാങ്മയുമാണ് സ്ഥാനാര്‍ഥികള്‍.