കോ​ല്‍​ക്ക​ത്ത​യി​ല്‍ ‘ദി ​ആ​ക്സി​ഡ​ന്‍റ​ല്‍ പ്രൈം ​മി​നി​സ്റ്റ​ര്‍’ സി​നി​മ​യ്ക്കു നേ​രെ കോണ്‍ഗ്രസ്‌ ആ​ക്ര​മ​ണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോ​ല്‍​ക്ക​ത്ത​യി​ല്‍ ‘ദി ​ആ​ക്സി​ഡ​ന്‍റ​ല്‍ പ്രൈം ​മി​നി​സ്റ്റ​ര്‍’ സി​നി​മ​യ്ക്കു നേ​രെ കോണ്‍ഗ്രസ്‌ ആ​ക്ര​മ​ണം

കോ​ല്‍​ക്ക​ത്ത: 'ദി ​ആ​ക്സി​ഡ​ന്‍റ​ല്‍ പ്രൈം ​മി​നി​സ്റ്റ​ര്‍' സി​നി​മ​യ്ക്കു നേ​രെ കോ​ല്‍​ക്ക​ത്ത​യി​ല്‍ ആ​ക്ര​മ​ണം. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം പ​റ​യു​ന്ന സിനിമയാണ്  'ദി ​ആ​ക്സി​ഡ​ന്‍റ​ല്‍ പ്രൈം ​മി​നി​സ്റ്റ​ര്‍'. സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ച തി​യ​റ്റ​ര്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. 

വെ​ള്ളി​യാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ലെ ഒ​രു ഷോ​പ്പിം​ഗ് മാ​ളി​ലു​ള്ള മ​ള്‍​ട്ടി​പ്ല​സ് തി​യ​റ്റ​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വൈ​കി​ട്ട് എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്ബോ​ള്‍ കോ​ണ്‍‌​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ തി​യ​റ്റ​റി​ലേ​ക്ക് കൊ​ടി​യു​മാ​യി ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. തി​യ​റ്റ​റി​ല്‍ സി​നി​മ കാ​ണാ​ന്‍ എ​ത്തി​യ​വ​രെ അ​ക്ര​മി​ക​ള്‍ വി​ര​ട്ടി​യോ​ടി​ക്കു​ക​യും ചെ​യ്തു. സി​നി​മ ഒ​രി​ട​ത്തും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​കേ​ഷ് സിം​ഗ് പ​റ​ഞ്ഞു.