നെഹ്‌റുവിന്റെ പ്രതിമ പൊളിച്ച് നീക്കി; യുപിയില്‍ വ്യാപക പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെഹ്‌റുവിന്റെ പ്രതിമ പൊളിച്ച് നീക്കി; യുപിയില്‍ വ്യാപക പ്രതിഷേധം

അലഹബാദ്: കുംഭമേളക്കായുള്ള സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തത് പ്രതിഷേധത്തിനു തിരി കൊളുത്തി. നെഹ്‌റുവിന്റെ പ്രതിമ നീക്കംചെയ്യല്‍ കരുതിക്കൂട്ടിയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. 

അലഹാബാദിലെ ബല്‍സാന്‍ ചൗരാഹയിലെ നെഹ്‌റു പ്രതിമയാണ് അധികൃതര്‍ നീക്കം ചെയ്‌തത്. 2019 ജനുവരിയില്‍ നടക്കുന്ന കുംഭമേളയ്‌ക്കായുള്ള സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. 

സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെങ്കില്‍ ഇതേ റോഡിലുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ എന്തുകൊണ്ടാണ് നീക്കം ചെയ്യാത്തതെന്ന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചോദിച്ചു.