മാംസത്തിലൂടെയും മുട്ടയിലൂടെയും കൊറോണ പകരുമെന്ന് വ്യാജ പ്രചാരണം; പൊതുവേദിയില്‍ ചിക്കന്‍ കഴിച്ച്‌​ തെലങ്കാന മന്ത്രിമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാംസത്തിലൂടെയും മുട്ടയിലൂടെയും കൊറോണ പകരുമെന്ന് വ്യാജ പ്രചാരണം; പൊതുവേദിയില്‍ ചിക്കന്‍ കഴിച്ച്‌​ തെലങ്കാന മന്ത്രിമാര്‍

ഹൈദരാബാദ്​: കൊറോണ വൈറസ്​ ഭീതി മാറ്റാന്‍ പൊതുവേദിയില്‍ നിന്ന്​ ചിക്കന്‍ കഴിച്ച്‌​ തെലങ്കാന മന്ത്രിമാര്‍. മാംസം, മുട്ട എന്നിവയിലൂടെ വൈറസ്​ ബാധിക്കുമെന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെയാണ്​ മന്ത്രിമാര്‍ പൊതുവേദിയില്‍ ചിക്കന്‍ കഴിച്ചത്. താക്​ ബുന്ദ്​ ഏരിയയില്‍ സംഘടിപ്പിച്ച കൊറോണ വൈറസ്​ ബോധവത്​കരണ പരിപാടിയില്‍ മന്ത്രിമാരായ കെ.ടി രാമ റാവു, എതേല രാജേന്ദര്‍, താലസാനി ശ്രീനിവാസ്​ യാദവ്​ എന്നിവരാണ്​ പ​ങ്കെടുത്തത്​. 

ചിക്കന്‍, മുട്ട എന്നിവ കഴിക്കുന്നതിലൂടെ വൈറസ്​ ബാധയുണ്ടാകുമെന്ന പ്രചരണം തെറ്റാണെന്നും ഇന്ത്യയില്‍ വൈറസ്​ പടരുന്ന സാഹചര്യ​മില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. കൂടാതെ മന്ത്രിമാര്‍ ഉള്‍പ്പെടെ വേദിയിലുള്ള എല്ലാവരും പൊരിച്ച ചിക്കന്‍ കഴിക്കുകയും ചെയ്​തു.
 


LATEST NEWS