കോയമ്പത്തൂർ: തമിഴ്നാട്ടിൽ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ ഐക്കണുമായ പെരിയാറിന്റെ പ്രതിമക്ക് നേരെ അജ്ഞാതരായ അക്രമികൾ ചാണകമെറിഞ്ഞു. കോയമ്പത്തൂർ ജില്ലയിലെ വടചിത്തൂർ ഗ്രാമത്തിലെ അർദ്ദകായ പ്രതിമക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിമയും പരിസരവും വൃത്തിയാക്കി. സമതുവപുരത്ത് സ്ഥാപിച്ചിരുന്ന പ്രതിമയിൽ ചാണകപ്പൊടി പുരട്ടിയ നിലയിൽ കണ്ട നാട്ടുകാർ ഞെട്ടിപ്പോയതായും ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ചു സംസാരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. സനാതന ധർമ്മം ജാതിവ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഉദയനിധി അഭിപ്രായപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments