ഗോരക്ഷയുടെ പേരിൽ കൊലപാതകം: ബിജെപി നേതാവ് അടക്കം 11 പേർ കുറ്റക്കാരെന്ന് കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗോരക്ഷയുടെ പേരിൽ കൊലപാതകം: ബിജെപി നേതാവ് അടക്കം 11 പേർ കുറ്റക്കാരെന്ന് കോടതി

ജാർഖണ്ഡിലെ അസ്ഗർ അൻസാരിയെ ഗോരക്ഷാ സംരക്ഷണത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കേസിൽ പതിനൊന്നു പേർ കുറ്റക്കാരെന്ന് വിചാരണാ കോടതി. ബി ജെ പി പ്രാദേശിക നേതാവ് അടക്കം കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടന്ന  ആക്രമണങ്ങളിലെ ആദ്യത്തെ കോടതി വിധിയാണിത്. 

രാംഗഢ് ജില്ലയിലെ ബജർതണ്ടിൽ വച്ച് അലിമുദ്ദിൻ(അസ്ഗർ അൻസാരി) എന്നയാളെ ഗോസംരക്ഷകർ എന്ന് അവകാശപ്പെട്ട സംഘം മർദിച്ച് കൊലപ്പെടുത്തിയത്. കൈവശം ബീഫ് ഉണ്ടായിരുന്നെന്ന സംശയത്തിലാണ് അലിമുദ്ദിനെ ഗോസംരക്ഷകർ ആക്രമിച്ചത്. ഇയാളുടെ കാറും സംഘം തീവെച്ച് നശിപ്പിച്ചിരുന്നു. ഗോസംരക്ഷണത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ആയിരുന്നു ആക്രമണം. 

ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ഇരുപതിന് പ്രതികൾക്ക് ശിക്ഷ വിധിക്കും.