കേന്ദ്രകമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍ ;കേരളത്തിൽ നിന്ന് എം.വി. ഗോവിന്ദനും കെ.രാധാകൃഷ്ണനും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേന്ദ്രകമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍ ;കേരളത്തിൽ നിന്ന് എം.വി. ഗോവിന്ദനും കെ.രാധാകൃഷ്ണനും

ഹൈദരാബാദ്: സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് പുതിയ കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഉയർന്ന തർക്കങ്ങൾക്ക് പരിഹാരമായെന്ന് സൂചന. 95 പേരുടെ കേന്ദ്ര കമ്മിറ്റി പാനൽ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ചു. സ്ഥിരം അംഗങ്ങൾക്കു പുറമേ ക്ഷണിതാക്കളും ഉൾപ്പെട്ട പാനലാണ് അവതരിപ്പിച്ചത്. പാനൽ സമ്മേളനം അംഗീകരിച്ചെന്നാണ് വിവരം.

കേരളത്തിൽ നിന്ന് എം.വി. ഗോവിന്ദനും കെ.രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തിയപ്പോൾ മുതിർന്ന അംഗം പി.കെ.ഗുരുദാസൻ ഒഴിവായി. വി.എസ് അച്യുതാനന്ദൻ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തുടരുമെന്നാണ് സൂചന. അതിനിടെ, തമിഴ്നാടും, ഹിമാചൽപ്രദേശും കേന്ദ്ര കമ്മിറ്റി പാനലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇരു സംസ്ഥാനങ്ങളിൽ നിന്നും ഓരോ അംഗങ്ങളെ സിസിയിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. 15 മിനിറ്റ് മാത്രമാണ് സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കുള്ള മറുപടി നീണ്ടത്.


LATEST NEWS